ശ്രീലങ്കയെ വീഴ്ത്തി ഏഷ്യയിലെ രാജാക്കന്മാരായി അഫ്ഗാനിസ്ഥാൻ
എ.സി.സി എമർജിങ് ഏഷ്യ കപ്പിൽ ശ്രീലങ്കയെ വീഴ്ത്തി അഫ്ഗാനിസ്ഥാന് കിരീടം. ശ്രീലങ്കയെ ഏഴു വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് അഫ്ഗാൻ ചാമ്പ്യന്മാരായത്.
എ.സി.സി എമർജിങ് ഏഷ്യ കപ്പിൽ ശ്രീലങ്കയെ വീഴ്ത്തി അഫ്ഗാനിസ്ഥാന് കിരീടം. ശ്രീലങ്കയെ ഏഴു വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് അഫ്ഗാൻ ചാമ്പ്യന്മാരായത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് നേടി. വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ 18.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
അഫ്ഗാൻ ബാറ്റിഗിൽ സെദിക്കുല്ല അട്ടൽ 55 പന്തിൽ 55 റൺസ് നേടി. മൂന്ന് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. കരിം ജെന്നത്ത് 27 പന്തിൽ 33 റൺസും നേടി വിജയത്തിൽ നിർണായകമായി.
ശ്രീലങ്കക്കായി സഹൻ അരൻജികെ 47 പന്തിൽ 64 റൺസ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. ആറ് ഫോറുകൾ ആണ് താരം നേടിയത്.